ഒമാന്‍: സ്വദേശി വല്‍ക്കരണത്തിന്‍റെ ഭാഗമായി ഒമാനിലെ ആശുപത്രികളില്‍ നിന്ന് വിദേശികളായ നഴ്സുമാരെ പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കി. 48മലയാളികള്‍ക്കുള്‍പ്പെടെ 76പേര്‍ക്കാണ് നോട്ടീസ്. ഇന്നു മുതല്‍ ജോലിയില്‍ പ്രവേശിക്കെണ്ടെന്നായിരുന്നു നിര്‍ദ്ദേശം.
എണ്ണ വിലയിടിവിനെ തുടർന്നുണ്ടായ സാമ്പത്തിക ഞെരുക്കം മറികടക്കാൻ ഖത്തർ റിയൽ എസ്റ്റേറ്റ് മേഖലയിൽ കൂടുതൽ സജീവമാകുന്നു. പേൾ ഖത്തർ മാതൃകയിലുള്ള കൂടുതൽ റിയൽ എസ്റ്റേറ്റ് പദ്ധതികളിലേക്ക് നിക്ഷേപകരെ ആകർഷിക്കുകയാണ് ലക്‌ഷ്യം. എണ്ണവില പെട്ടെന്ന് തിരിച്ചുകയറാനിടയില്ലെന്ന സൂചനകളെ തുടർന്നാണ് എണ്ണയിതര വരുമാന സ്രോതസ്സുകൾ കണ്ടെത്താൻ ഖത്തർ ശ്രമം തുടങ്ങിയത്.
