തലശ്ശേരി ജില്ലാ ആശുപത്രിയിൽ ബെഡ് ഷീറ്റിനെ ചൊല്ലി തർക്കം. നവീകരിച്ച വാർഡിൽ ഡിവൈഎഫ്ഐയുടെ പേരുള്ള ബെഡ് ഷീറ്റ് വിരിച്ചതിനെതിരെ ബിജെപി നേതാക്കളാണ് രംഗത്തെത്തിയത്. ബെഡ് ഷീറ്റ് ഉടൻ മാറ്റിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം നടത്താനാണ് ബിജെപിയുടെ തീരുമാനം.
കണ്ണൂര്‍: തലശ്ശേരി ജില്ലാ ആശുപത്രിയിൽ ബെഡ് ഷീറ്റിനെ ചൊല്ലി തർക്കം. നവീകരിച്ച വാർഡിൽ ഡിവൈഎഫ്ഐയുടെ പേരുള്ള ബെഡ് ഷീറ്റ് വിരിച്ചതിനെതിരെ ബിജെപി നേതാക്കളാണ് രംഗത്തെത്തിയത്. ബെഡ് ഷീറ്റ് ഉടൻ മാറ്റിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം നടത്താനാണ് ബിജെപിയുടെ തീരുമാനം.
തലശ്ശേരി ജില്ലാ ആശുപത്രിയിൽ ഐസിയു, പുരുഷൻമാരുടെ സർജിക്കൽ വാർഡ്, സ്ത്രീകളുടെ പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് എന്നിവയാണ് നവീകരിച്ചിരിക്കുന്നത്. എല്ലായിടത്തും സജ്ജീകരിച്ചിരിക്കുന്നത് അത്യാധുനിക സംവിധാനങ്ങൾ. എന്നാല്‍, പണി പൂർത്തിയായ കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിന് ആരോഗ്യമന്ത്രി എത്തിയപ്പോഴേക്കും വിവാദങ്ങളും തർക്കങ്ങളും തലപൊക്കി തുടങ്ങി. കിടക്കവിരികളെ ചൊല്ലിയാണ് വിവാദമെന്ന് മാത്രം. ഡിവൈഎഫ്ഐയുടെ പേരുള്ള ബെഡ് ഷീറ്റ് വിരിച്ചതാണ് ബിജെപി പ്രവർത്തകരെ പ്രകോപിപ്പിച്ചിരിക്കുന്നത്.
എന്നാൽ ഇങ്ങനെ തീരുമാനം ആശുപത്രി വികസന കമ്മറ്റി എടുത്തിട്ടില്ലെന്നാണ് കമ്മറ്റിയിലെ മറ്റ് അംഗങ്ങളുടെ വിശദീകരണം. ഏത് പാർട്ടിക്കാർ ബെഡ്ഷീറ്റ് സംഭാവന നൽകിയാലും സ്വീകരിക്കുമെന്നും തരുന്ന ആളുകളുടെ പേര് രേഖപ്പെടുത്തുന്ന് സംഭാവന സ്വീകരിക്കുന്നതിൽ തടസ്സമാകില്ല എന്നും ആശുപത്രി സൂപ്രണ്ടും പറയുന്നു.
