ന്യൂയോർക്ക്: ആണവ പരീക്ഷണ ഭീഷണിയുമായി മുന്നോട്ടു പോയാൽ ഉത്തര കൊറിയയെ പൂർണമായി തകർക്കാൻ മടിക്കില്ലെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപ്. യു. എൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഉത്തര കൊറിയക്കെതിരെ ആഞ്ഞടിച്ചത്. പ്രസിഡൻറായി ചുമതലയേറ്റെടുത്ത ശേഷം യു എന്‍ പൊതുസഭയില്‍ ട്രംപിന്റെ ആദ്യ പ്രസംഗമായിരുന്നു ഇത്.
ഉത്തര െകാറിയൻ നേതാവ് കിം ജോങ് ഉന്നിനെ മിസൈൽ മാൻ എന്ന് വിശേഷിപ്പിച്ച ട്രംപ് അദ്ദേഹത്തിെൻറ നടപടികൾ ആത്മഹത്യാപരമാണെന്ന് കൂട്ടിച്ചേർത്തു. എന്തും നേരിടാനുള്ള കരുത്ത് അമേരിക്കക്കുണ്ട്. തങ്ങൾ സംഘർഷം ആഗ്രഹിക്കുന്നില്ല. സൗഹൃദമാണ് തങ്ങൾക്ക് താൽപര്യം. പക്ഷേ, ലോകത്തിനാകെ ഭീഷണിയാകുന്ന നടപടികളുമായി ഉത്തര കൊറിയ മുന്നോട്ടുപോയാൽ തങ്ങൾക്ക് വേറെ മാർഗമുണ്ടാവില്ല. ഉത്തര കൊറിയയുടെ സമ്പൂർണ നാശമായിരിക്കും ഫലം. അത് വേണ്ടിവരില്ലെന്ന് പ്രത്യാശിക്കുന്നതായും ട്രംപ് വ്യക്തമാക്കി.
വടക്കന്‍ കൊറിയക്കെതിരായ നിലപാട് കടുപ്പിച്ച് അമേരിക്ക കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിവേചനരഹിതമായ മിസൈല്‍ പരീക്ഷണ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെങ്കില്‍ വടക്കന്‍ കൊറിയയെ നശിപ്പിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയെയാണ് അമേരിക്ക നിലപാട് അറിയിച്ചത്.
തുടരെ മിസൈല്‍ പരീക്ഷണ നടപടികളുമായി മുന്നോട്ടുപോകുന്ന വടക്കന്‍ കൊറിയക്കെതിരെ കടുത്ത നടപടി എടുക്കണമെന്ന് അമേരിക്ക യുഎനില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കാര്യമായ നടപടികള്‍ യുഎന്നിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തതാണ് അമേരിക്കയെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതേതുടര്‍ന്നാണ് ഈ നിലപാട് തുടര്‍ന്നാല്‍ വടക്കന്‍ കൊറിയയെ നശിപ്പിക്കുമെന്ന് വ്യക്തമാക്കി ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസഡര്‍ നിക്കി ഹെയ്ലി രംഗത്തെത്തിയത്. പരിഹാരം കണ്ടെത്താന്‍ യുഎന്‍ പരാജയപ്പെടുന്ന പക്ഷം യുക്തമായ തീരുമാനമെടുക്കാന്‍ പെന്റഗണ്‍ നിര്ബ്ബന്ധിതമാവുമെന്ന് ഹെയ്ലി യുഎന്നിനെ അറിയിച്ചു.
ഡോണള്‍ഡ് ട്രംപ്, ദക്ഷിണ കൊറിയന്‍ പ്രസിന്റുമായി ഫോണില്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് അമേരിക്ക യുഎന്നില്‍ നിലപാട് കടുപ്പിച്ചത്. വടക്കന്‍ കൊറിയക്കെതിരെ സഹകരണം ശക്തമാക്കാന്‍ ഇരു കൂട്ടരും നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. ചര്‍ച്ചക്ക് ശേഷം കിം ജോഗ് ഉന്നിനെ റോക്കറ്റ് മാന്‍ എന്ന് വിശേഷിപ്പിച്ച് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. വടക്കന്‍ കൊറിയ വാതക അറയായി മാറി കൊണ്ടിരിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. ഇതിന് പിന്നാലെ യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മക്മാസ്റ്ററും വടക്കന്‍ കൊറിയക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. ഇനി കാഴ്ചക്കാരായി നില്ക്കാന് പറ്റില്ലെന്നായിരുന്നു സൈനിക നടപടി സാധ്യത തള്ളാതെ മക്മാസ്റ്ററുടെ വിശദീകരണം.
അതേസമയം ഒബാമയുടെ കാലത്തുണ്ടാക്കിയ ഇറാൻ-യു.എസ് ആണവകരാറിനെതിരെയും ട്രംപ് തന്റെ പ്രസംഗത്തില്‍ ആഞ്ഞടിച്ചു. ഈ കരാര്‍ അമ്പരപ്പിക്കുന്നതാണെന്നും അക്രമവും തീവ്രവാദവും കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇറാനെന്നും ട്രംപ് ആരോപിച്ചു. സാമ്പത്തികമായി തകർച്ച നേരിടുന്ന ഇത്തരം രാഷ്ട്രങ്ങളുമായി കരാർ ഉണ്ടാക്കിയത് അബദ്ധമാണ്. നശീകരണം തുടരുന്നതിൽനിന്ന് ഇറാനെ പിന്തിരിപ്പിക്കാൻ എല്ലാ രാജ്യങ്ങളും അമേരിക്കയോടൊപ്പം നിൽക്കണം. തീവ്രവാദ സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്നും ഇസ്ലാമിക തീവ്രവാദം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി.
