പണം അസാധുവാക്കലിൽ ചർച്ച പൂർത്തിയാവാതെ ബില്ല് പാസ്സാക്കാനുള്ള ശ്രമം  ചെറുക്കാനാണ് പ്രതിപക്ഷ നീക്കം. അടിയന്തര പ്രമേയം  എന്ന ആവശ്യത്തിൽ ഉറച്ചു നില്ക്കാനാണ് കോൺഗ്രസ് തീരുമാനം. പ്രതിപക്ഷ പാർട്ടികളുടെ യോഗവും ബിജെപി പാർലമെന്ററി പാര്‍ട്ടിയും ഇന്നു ചേരും. തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി പണം അസാധുവാക്കലിനെതിരെ ലക്നൗവിൽ ഇന്ന് ധർണ്ണ നടത്തും നാളെ പറ്റ്നയിലും മമതയുടെ പ്രതിഷേധമുണ്ട്.