മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഫാം ഹൗസ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി. മഹാരാഷ്ട്രയിലെ അലിബാഗിലുളള ഫാംഹൗസാണ് കണ്ടുകെട്ടിയത്. ബിനാമി ഇടപാടുകള്‍ തടയുന്ന നിയമപ്രകാരമാണ് ആദായനികുതി വകുപ്പിന്‍റെ നടപടി.
ഫാം ഹൗസിനായി കൃഷിഭൂമി വാങ്ങുകയും പിന്നീട് അവിടെ ആഡംബര കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തുവെന്നാണ് പ്രധാന ആരോപണം. ഹെലിപാഡ് അടക്കമുളള സൗകര്യങ്ങള്‍ ഇവിടെയുണ്ട്.
