ചെന്നൈ: ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വി.കെ. ശശികലയുടെ കുംടുംബ സ്ഥാപനങ്ങളില്‍ ആദായാനികുതി വകുപ്പ് നടത്തിയ റെയിഡില്‍ പിടിച്ചെടുത്ത്ത് 1430 കോടിയുടെ അനധികൃത സ്വത്തുക്കള്‍. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി പണമായി ഏഴ് കോടി രൂപയും അഞ്ച് കോടിയുടെ സ്വർണവും അന്വേഷണ സംഘം പിടിച്ചെടുത്തു.
ബന്ധുവായ ദിവാകരന്റെ കോളേജിൽ നിന്ന് 65 ലക്ഷം രൂപ പണമായി പിടിച്ചെടുത്തു. കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് പിടിച്ചെടുത്ത സ്വർണാഭരണങ്ങളുടെയും വജ്രത്തിന്റെയും മൂല്യം തിട്ടപ്പെടുത്തിയിട്ടില്ല. ഇത് അന്വേഷണവിധേയമായി സീൽ ചെയ്തു. ശശികലയുടെ സഹോദരി ഇളവരശിയുടെ മകനും ജയ ടിവി എംഡിയുമായ വിവേകിന്റെ പേരിലുൾപ്പടെ ഉള്ള അറുപതോളം ഇല്ലാക്കമ്പനികൾ അന്വേഷണം നടക്കുകയാണ്.
പ്രവർത്തനരഹിതമായ കമ്പനികളിൽ നോട്ട് നിരോധനത്തിന് ശേഷം പണമെത്തിയതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ശശികല കുടുംബം കള്ളപ്പണം വെളുപ്പിച്ചെടുത്തെന്നാണ് സൂചന. റെയ്ഡുകൾ സംബന്ധിച്ച് ഔദ്യോഗികപ്രസ്താവനകളൊന്നും ഇതുവരെ ആദായനികുതിവകുപ്പ് പുറത്തുവിട്ടിട്ടില്ല.
