ശബരിമലയിലും പരിസരത്തും ഇപ്പോൾ സംഘർഷത്തിന് കാർമേഘം ഇല്ല ശരണം വിളികളുമായി തീർത്ഥാടകർ കൂട്ടമായി പടികയറി എത്തുകയാണ്. സുരക്ഷയുടെ കാർക്കശ്യം പൊലീസ് ഓരോന്നായി കുറച്ചതോടെ പിരിമുറുക്കം ഏതുമില്ലാതെ തീർഥാടകർക്ക് ദർശനം നടത്താം.
സന്നിധാനം: സംഘർഷത്തിന്‍റെ ഭീതിയൊഴിഞ്ഞ് ശബരിമല ശാന്തമായ അന്തരീക്ഷത്തിലേക്ക് മാറിയതോടെ ദർശനത്തിനെത്തുന്ന തീർഥാടകരുടെ എണ്ണവും വർദ്ധിച്ചു. കഴിഞ്ഞ ദിവസം മാത്രം നാൽപതിനായിരത്തോളം പേരാണ് ശബരിമലയിൽ ദർശനം നടത്തിയത്. ഈ മണ്ഡലകാലത്ത് ഏറ്റവും കൂടുതൽ പേര് ശബരിമലയിൽ എത്തിയതും ഇന്നലെ ആയിരുന്നു.
ശബരിമലയിലും പരിസരത്തും ഇപ്പോൾ സംഘർഷത്തിന് കാർമേഘം ഇല്ല ശരണം വിളികളുമായി തീർത്ഥാടകർ കൂട്ടമായി പടികയറി എത്തുകയാണ്. സുരക്ഷയുടെ കാർക്കശ്യം പൊലീസ് ഓരോന്നായി കുറച്ചതോടെ പിരിമുറുക്കം ഏതുമില്ലാതെ തീർഥാടകർക്ക് ദർശനം നടത്താം.
ഈ തീർത്ഥാടനകാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ രണ്ടുലക്ഷത്തോളം അയ്യപ്പഭക്തരാണ് ഇതുവരെ ശബരിമലയിലെത്തിയത്. മലകയറാൻ എത്തുന്നതിനുമുമ്പ് ചിലർക്കെല്ലാം ഭയമുണ്ടായിരുന്നു. സന്നിധാനത്ത് എത്തിയപ്പോൾ അതൊക്കെ ഇല്ലാതായെന്നും തീർത്ഥാടകർ പറഞ്ഞു.
സംഘർഷങ്ങൾ ഭയന്ന് ചിലർ ഇത്തവണ കുട്ടികളെ ശബരിമലയിലേക്ക് കൊണ്ടുവന്നില്ല. വന്ന കുട്ടികളുടെ മുഖത്തെല്ലാം സന്തോഷത്തിന് ചന്ദ്രക്കല ഉണ്ടായിരുന്നു. നെയ്യഭിഷേകത്തിനുള്ള സമയം പകൽ 12 മണിവരെ നീട്ടിയതും തീർഥാടകർക്ക് ആശ്വാസമാണ്.