ദില്ലി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ അലോപ്പതി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. രാജ്ഭവന് മുന്നിലാണ് സമരം. ഹോമിയോ, ആയുര്‍വേദം, യുനാനി തുടങ്ങി ഇതര ചികില്‍സ പഠിച്ചവര്‍ക്ക് ബ്രിഡ്ജ് കോഴ്‌സിലൂടെ അലോപ്പതി ചികിത്സക്ക് നല്‍കിയ അനുമതി പിന്‍വലിക്കണമെന്നാണ് ആവശ്യം. എംബിബിഎസ്എസ് പാസാകുന്നവര്‍ നെക്സ്റ്റ് പരീക്ഷ എഴുതിയാല്‍ മാത്രമേ പ്രാക്ടീസ് ചെയ്യാനാകൂ എന്ന നിബന്ധന ഒഴിവാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഇന്നും നാളെയും മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കും. ദേശീയതലത്തില്‍ ഐഎംഎയും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നു