ദില്ലി: കനത്ത സുരക്ഷയുടെ നടുവില്‍ ഇന്ത്യ ഇന്ന് എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. ജനങ്ങളില്‍ നിന്നു നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ സ്വാതന്ത്യദിന പ്രസംഗം.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടക്കുകയാണ്.