മരിച്ച നടന്‍ ഇന്ദര്‍ കുമാറിന്‍റെ ആത്മഹത്യ ഭീഷണി മുഴക്കുന്ന വീഡിയോ പ്രചരിക്കുന്നതില്‍ വിശദീകരണവുമായി കുടുംബം
മുംബൈ: മരിച്ച നടന് ഇന്ദര് കുമാറിന്റെ ആത്മഹത്യ ഭീഷണി മുഴക്കുന്ന വീഡിയോ പ്രചരിക്കുന്നതില് വിശദീകരണവുമായി കുടുംബം. കഴിഞ്ഞ ജൂലൈ 28 ന് പിറന്നാളിനു തലേദിവസം ഹൃദയാഘാദത്തെ തുടര്ന്നാണ് ഇന്ദര് കുമാര് അന്തരിച്ചത്. സ്വാഭാവിക മരണമായിരുന്നു ഇദ്ദേഹത്തിന്റെത്. അതിന് പിന്നാലെയാണ് കഴിഞ്ഞ വാരം ഒരു വീഡിയോ സോഷ്യല് മീഡിയില് പ്രചരിപ്പിച്ചത്.
.എന്നാല് ഇപ്പോള് പ്രചരിക്കുന്ന വീഡിയോ യഥാര്ത്ഥ വീഡിയാ അല്ല എന്നാണ് ഇദ്ദേഹത്തിന്റെ ഭാര്യ പറയുന്നത്. ഒന്നര വര്ഷം മുമ്പ് ഷൂട്ട് ചെയ്ത ഫാട്ടി പാഡി ഹൈയാര് എന്ന ചിത്രത്തിലെ രംഗമാണ് ഇത് ചിലര് ഓണ്ലൈനില് ഇട്ടതാണെന്നാണ് നടന്റെ ടീം പറയുന്നത്. സിനിമയിലെ സീനുകള് യഥാര്ത്ഥ ജീവിതവുമായി കൂട്ടിക്കുഴയ്ക്കുന്നതില് സങ്കടമുണ്ട് എന്ന് താരം പറഞ്ഞു. ഈ ചിത്രം ഇതുവരെ റിലീസ് ആയിട്ടില്ല. ഇരുപതോളം ബോളിവുഡ് ചിത്രങ്ങളില് അഭിനയിച്ച താരമാണ് ഇന്ദര് കുമാര്.

