വാഷിങ്ടണ്‍: ഇന്ത്യയെ പുകഴ്ത്തിയും ചൈനയെ വിമര്‍ശിച്ചും അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ രംഗത്ത്. ഇന്ത്യയുമായി കൂടുതല്‍ ശക്തമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ ടില്ലേഴ്‌സണ്‍ ഭീകരവാദത്തിനെതിരെ ഇന്ത്യയുമായി ചേര്‍ന്ന് ശക്തമായ പോരാട്ടമാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി.

ചൈനയുടെ പ്രകോപനപരമായ നടപടികള്‍ രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് ടില്ലേഴ്‌സണ്‍ കുറ്റപ്പെടുത്തി. ഭീകര സംഘടനകള്‍ക്കെതിരെ പാകിസ്ഥാന്‍ ശക്തമായ നടപടികളെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ടില്ലേഴ്‌സണ്‍ പറഞ്ഞു.