ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കത്തിൽ ഇരു രാജ്യങ്ങളുടേയും ഇടയിൽ മഞ്ഞുരുകുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനയുടെ സുരക്ഷ ഉപദേഷ്ടാവ് യാങ് ജിയേച്ചിയുമായി കൂടിക്കാഴ്ച്ച നടത്തി. ബ്രിക്സ് രാജ്യങ്ങളിലെ സുരക്ഷ ഉപദേഷ്ടാക്കളുടെ യോഗത്തിനിടെ ബീജിംഗിലായിരുന്നു കൂടിക്കാഴ്ച.

അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചയിൽ അതിര്‍ത്തി തര്‍ക്കത്തിലെ പ്രധാന വിഷയങ്ങൾ ചര്‍ച്ചയായതായാണ് വിവരം. സിക്കിമിലെ ദോക് ലാമിൽ സൈന്യത്തെ പിൻവലിക്കാതെ ചര്‍ച്ചയില്ലെന്നായിരുന്നു ചൈനയുടെ മുൻ നിലപാട്. അതിനിടെ ചൈനയുമായുള്ള നയതന്ത്ര ഇടപെടൽ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.