കേരളത്തില്‍ നിന്നൊരാള്‍ പ്രധാനമന്ത്രി പദത്തിലേയ്ക്ക് എത്തുമെന്ന വിലയിരുത്തലുമായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായ്. കേരളം മൂന്നാം ബദലിനു സാധ്യത തേടുന്നുവെന്നും രാജ്ദീപ് സൂചിപ്പിച്ചു. കേരളത്തില്‍ ബിജെപിയുടെ പരിശ്രമങ്ങളെയും ഈ സാഹചര്യത്തില്‍ കൂട്ടിവായിച്ചാണ് കേരളത്തില്‍ നിന്ന് പ്രധാനമന്ത്രി ആകാനുള്ള സാധ്യത ഉയര്‍ത്തിക്കാട്ടിയത്.

രണ്ടോ, മൂന്നോ ടേമിനു ശേഷം പ്രതിപക്ഷമായി ഉയര്‍ന്നു വരാനാണ് കേരളത്തില്‍ ബിജെപിയുടെ ശ്രമമെന്നും അങ്ങനെയെങ്കില്‍ കേരള രാഷ്ട്രീയം രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാകാന്‍ പ്രാപ്തിയുള്ള ആളെ മുന്നോട്ടുവയ്ക്കുമെന്നാണ് കരുതുന്നതെന്നും ഇന്ത്യാ ടൂഡേ ഗ്രൂപ്പ് കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

മലയാളിയുടെ രാഷ്ട്രീയ ബോധത്തെ അഭിനന്ദിച്ച രാജ്ദീപ് മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചപ്പോഴുണ്ടായ അനുഭവങ്ങളും രാജ്ദീപ് ഓര്‍മ്മിച്ചു. 1991 ലെ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ കേരളത്തില്‍ എത്തിയ അനുഭവങ്ങളാണ് രാജ്ദീപ് വിശദീകരിച്ചത്.