പാക്കിസ്ഥാൻ തെഹ്‍രീകെ ഇൻസാഫ് (പിടിഐ) പാർട്ടി പാക്ക് പൊതു തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷിയായതിനു പിന്നാലെ സമാധാന പ്രതീക്ഷകൾ ഉയർത്തിയെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് വ്യക്തമാക്കി
ദില്ലി: പാകിസ്ഥാന്‍ പൊതു തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയിച്ച് പ്രധാനമന്ത്രി സ്ഥാനം ഉറപ്പിച്ച ഇമ്രാന്‍ ഖാന്‍റെ നേട്ടത്തില്‍ ആദ്യമായി അഭിപ്രായം പറഞ്ഞ് ഇന്ത്യ. പാക്കിസ്ഥാൻ തെഹ്‍രീകെ ഇൻസാഫ് (പിടിഐ) പാർട്ടി പാക്ക് പൊതു തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ കക്ഷിയായതിനു പിന്നാലെ സമാധാന പ്രതീക്ഷകൾ ഉയർത്തിയെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് വ്യക്തമാക്കി.
അക്രമവും ഭീകരവാദവും ഇല്ലാത്ത ദക്ഷിണ ഏഷ്യയാണ് വേണ്ടത്. സമൃദ്ധവും വികസനോന്മുഖമായതും, അയൽരാഷ്ട്രങ്ങളുമായി സമാധാനം പാലിക്കുന്നതുമായ ഒരു പാക്കിസ്ഥാനെയാണ് ഇന്ത്യ ആഗ്രഹിക്കുന്നത് ഇന്ത്യ അറിയിച്ചു. 65 വയസുകാരനായ മുന്‍ ക്രിക്കറ്റ് താരം ഇമ്രാൻ ഖാന്‍ പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയാകാൻ ഒരുങ്ങുകയാണ്.
116 സീറ്റുകളുമായി ഇമ്രാന്‍റെ പാർട്ടി ഒന്നാമതെത്തിയെങ്കിലും ഭൂരിപക്ഷം ലഭിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ഇന്ത്യയുമായുള്ള പ്രശ്നങ്ങളിൽ ചർച്ച നടത്താൻ തയാറാണെന്ന് ഇമ്രാൻ ഖാൻ പ്രഖ്യാപിച്ചിരുന്നു. ജമ്മു കശ്മീർ വിഷയമുള്‍പ്പെടെ എല്ലാ തർക്കങ്ങളും പരിഹരിക്കണമെന്നാണു പുതിയ സർക്കാരിന്‍റെ ആഗ്രഹമെന്ന് ഇമ്രാന്‍ പ്രതികരിച്ചു.
