Asianet News MalayalamAsianet News Malayalam

അഫ്ഗാനില്‍ ലൈബ്രറി: ട്രംപിന്‍റെ പരിഹാസത്തിന് ഇന്ത്യയുടെ മറുപടി

മ​നു​ഷ്യ​ജീ​വി​ത​ങ്ങ​ളെ രൂ​പാ​ന്ത​ര​പ്പെ​ടു​ത്തു​ന്ന​തി​ൽ ലൈബ്രറി പോലുള്ള വി​ക​സ​നോ​ന്മു​ഖമാ​യ സ​ഹാ​യ​ത്തി​നു നി​ർ​ണാ​യ​ക​മാ​യ പ​ങ്ക് വ​ഹി​ക്കാ​നു​ണ്ടെ​ന്ന് ഇ​ന്ത്യ വി​ശ്വ​സി​ക്കു​ന്നു

India Responds After Trump's Library In Afghanistan Dig At PM Modi
Author
Kerala, First Published Jan 3, 2019, 4:27 PM IST

ദില്ലി: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ഇന്ത്യ സ്ഥാപിച്ച ലൈ​ബ്ര​റിക്കെതിരെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് നടത്തിയ പ​രി​ഹാ​സ​ത്തി​ന് മറുപടി നല്‍കി ഇ​ന്ത്യ​. യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാന്‍റെ പുനര്‍നിര്‍മ്മാണത്തില്‍ വി​ക​സ​നോ​ന്മു​ഖ​മാ​യ സ​ഹാ​യം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നാണ് ട്രംപിന് ഇന്ത്യ നല്‍കിയ മറുപടി.

മ​നു​ഷ്യ​ജീ​വി​ത​ങ്ങ​ളെ രൂ​പാ​ന്ത​ര​പ്പെ​ടു​ത്തു​ന്ന​തി​ൽ ലൈബ്രറി പോലുള്ള വി​ക​സ​നോ​ന്മു​ഖമാ​യ സ​ഹാ​യ​ത്തി​നു നി​ർ​ണാ​യ​ക​മാ​യ പ​ങ്ക് വ​ഹി​ക്കാ​നു​ണ്ടെ​ന്ന് ഇ​ന്ത്യ വി​ശ്വ​സി​ക്കു​ന്നു. അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ പ്ര​ത്യേ​ക ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ഇന്ത്യ അവിടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍. ഇന്ത്യ ല​ക്ഷ്യം വ​യ്ക്കു​ന്ന​ത് അ​ഫ്ഗാ​നി​ലെ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​വും ഈ ​ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്ന​തു​മാ​ണെ​ന്ന് വിദേശ മന്ത്രാലയം ഇറക്കിയ മറുപടിയില്‍ പറയുന്നു.

അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ലൈ​ബ്ര​റി ഉ​ണ്ടാ​ക്കി​യെ​ന്ന് ന​രേ​ന്ദ്ര മോ​ദി തു​ട​ര്‍​ച്ച​യാ​യി പ​റ​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്നു. നി​ങ്ങ​ള്‍​ക്ക​റി​യാ​മോ, ഞ​ങ്ങ​ള്‍ അ​ഞ്ചു മ​ണി​ക്കൂ​ര്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ചെ​ല​വാ​ക്കു​ന്ന അ​ത്ര​യും മാ​ത്ര​മാ​ണി​ത്. എ​ന്നി​ട്ട് ‘ഓ ​ലൈ​ബ്ര​റി​ക്ക് ന​ന്ദി’ എ​ന്ന് ഞ​ങ്ങ​ള്‍ പ​റ​യ​ണ​മെ​ന്നാ​ണോ. അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ആ​രാ​ണ് ലൈ​ബ്ര​റി ഉ​പ​യോ​ഗി​ക്കു​ക എ​ന്ന് എ​നി​ക്ക​റി​യി​ല്ല- ട്രം​പ് പ​രി​ഹ​സി​ച്ചത് ഇങ്ങനെയായിരുന്നു.

Follow Us:
Download App:
  • android
  • ios