ദില്ലി: ഖത്തറുമായുള്ള നയതന്ത്ര ബന്ധം സൗദി അറേബ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ വിച്ഛേദിച്ചതിനു ശേഷമുള്ള പ്രതിസന്ധി ചര്‍ച്ചയിലൂടെ ഒത്തുതീര്‍പ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഗര്‍ഫ് രാജ്യങ്ങളിലെ സംഭവവികാസങ്ങള്‍ നിരന്തരം നിരീക്ഷിച്ചു വരികയാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. 

ഗള്‍ഫ് രാജ്യങ്ങളിലെ സമാധാനവും സുരക്ഷയും മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും പുരോഗതിക്ക് അനുവാര്യമാണ്. ഇന്ത്യന്‍ പൗരന്‍മാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുമെന്ന് എല്ലാ രാജ്യങ്ങളും ഉറപ്പു നല്‍കിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.