മുംബൈ: അന്തരിച്ച നടി ശ്രീദേവിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സാമൂഹികസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍. 

രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖരെല്ലാം ശ്രീദേവിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സേവാഗ്, രവീന്ദ്രജഡേജ,സൂപ്പര്‍താരങ്ങളായ അമിതാഭ് ബച്ചന്‍, രജനീകാന്ത്, കമലഹാസന്‍, ഷാറൂഖ് ഖാന്‍, അക്ഷയ് കുമാര്‍, രാജ്മൗലി, മോഹന്‍ലാല്‍,മമ്മൂട്ടി എഴുത്തുകാരായ ചേതന്‍ ഭഗത്, അമീഷ് ത്രിപാഠി തുടങ്ങി പ്രശസ്തരും സാധാരണക്കാരുമായ അനവധി പേര്‍ അവരുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.