രാജ്യത്തിന്‍റെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാൻ ഇടപാടുകള്‍ തുടരുന്നതടക്കമുള്ള നടപടികളെടുക്കുമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രതികരണം.

ദില്ലി: ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നവംബറോടെ നിര്‍ത്തണമെന്ന് അമേരിക്കൻ മുന്നറിയിപ്പിനോട് പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം. രാജ്യത്തിന്‍റെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാൻ ഇടപാടുകള്‍ തുടരുന്നതടക്കമുള്ള നടപടികളെടുക്കുമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രതികരണം. അമേരിക്കൻ മുന്നറിയിപ്പ് ഇന്ത്യയോട് മാത്രമല്ലെന്നും വിദേശകാര്യ വക്താവ് പ്രതികരിച്ചു.

അതേ സമയം ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തുന്നതിനോ വന്‍ തോതിൽ വെട്ടിക്കുറയ്ക്കുന്നതിനോ തയ്യാറെടുക്കാൻ എണ്ണകന്പനികള്‍ക്ക് പെട്രോളിയം മന്ത്രാലയം നിര്‍ദേശം നല്‍കിയെന്നാണ് സൂചന. ദില്ലിയിൽ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കിൽ ഉപരോധം ഏര്‍പ്പെടുത്തുമെന്നാണ് യു.എസ് മുന്നറിയിപ്പ്.