സൈന്യത്തേയാണ് ഇന്ത്യയിലെ പൗരന്മാര്‍ക്ക് ഏറ്റവും വിശ്വാസമെന്ന് പഠനം സൈന്യം കഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് ഏറ്റവും വിശ്വാസം
ദില്ലി: സൈന്യത്തേയാണ് ഇന്ത്യയിലെ പൗരന്മാര്ക്ക് ഏറ്റവും വിശ്വാസമെന്ന് പഠനം. സൈന്യം കഴിഞ്ഞാല് ജനങ്ങള്ക്ക് ഏറ്റവും വിശ്വാസം സുപ്രീം കോടതിയും ഹൈക്കോടതിയെയുമാണ്. രാജ്യത്തെ രാഷ്ട്രീയ കക്ഷികളെയാണ് ജനങ്ങള്ക്ക് ഏറ്റവും വിശ്വാസകുറവ്. അസിം പ്രേംജി യൂണിവേഴ്സിറ്റിയും സെന്റര് ഫോര് ദ സ്റ്റഡി ഓഫ് ഡവലപ്മെന്റ് (സി.എസ്.ഡി.എസ്) എന്നിവര് സംയുക്തമായി നടത്തിയ സര്വെയിലാണ് ഈ റിപ്പോര്ട്ട്
രാജ്യത്തെ 22 മേഖലകളില് നിന്നുള്ള 16,680 പേരെയാണ് ഇവര് സര്വേയ്ക്ക് തെരഞ്ഞെടുത്തത്. ഏല്പിച്ച ഉത്തരവാദിത്തം നിര്വഹിക്കുമെന്നതില് രാഷ്ട്രീയക്കാരിലുള്ള വിശ്വാസം -1.75 ശതമാനമാണെന്ന് ഇവര് പറയുന്നു. സര്ക്കാര് ജീവനക്കാര് പിന്നെയും ഭേദമാണ്. 4.8% പേര് ജീവനക്കാരെ വിശ്വസിക്കുന്നു.
സൈന്യമാണ് ഏറ്റവും കൂടുതല് വിശ്വാസം ആര്ജിച്ചിരിക്കുന്നത്. സര്വെയില് പങ്കെടുത്തവരില് 77% പേര് സൈന്യത്തില് വിശ്വാസമര്പ്പിക്കുന്നു. സുപ്രീം കോടതിയില്മേല് 54.8% പേരും ഹൈക്കോടതികളില് 48% ആണ് വിശ്വാസം. രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, പാര്ലമെന്റ്, നിയമസഭ, പഞ്ചായത്ത്, മുനിസിപ്പല് കോര്പറേഷന് എന്നീ ഓഫീസുകളെല്ലാം ഹിത പരിശോധനയ്ക്ക് വിധേയമാക്കി.
