ചൈനീസ് വിമത നേതാവ് ഡോല്‍ക്കന്‍ ഇസയ്‌ക്ക് അനുവദിച്ച് വിസ ഇന്ത്യ പിന്‍വലിച്ചു. വിസ അനുവദിച്ചതില്‍ ചൈന പ്രതിഷേധമറിയിച്ച സാഹചര്യത്തിലാണ് നടപടി. ചൈന തീവ്രവാദി പട്ടികയില്‍ പെടുത്തിയ ഉയിഗുര്‍ വിഘടനവാദി നേതാവാണ് ഡോല്‍ക്കന്‍ ഇസ. ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ അവസാനവാരം നടക്കുന്ന ഒരു ജനാധിപത്യ അനുകൂല പരിപാടിയില്‍ പങ്കെടുക്കാനാണ് ഇസയ്‌ക്ക് ഇന്ത്യ ഇലക്ട്രോണിക് വിസ നല്‍കിയത്. ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാസ മസൂദ് അസറിനെ തീവ്രവാദ പട്ടികയില്‍ പെടുത്താനുള്ള ഐക്യരാഷ്‌ട്രസഭ നീക്കം പരാജയപ്പെടുത്തിയ ചൈനയുടെ നടപടിയ്‌ക്ക് മറുപടിയായാണ് ഇസക്ക് ഇന്ത്യ വിസ അനുവദിച്ചതെന്ന് വിലയിരുത്തിയിരുന്നു.