'' കേരളത്തിന്‍രെ പുനര്‍ നിര്‍മ്മാണം വേഗത്തില്‍ സാധ്യമാകും. മലയാളികൾ രക്ഷാപ്രവർത്തനങ്ങളില്‍ കാട്ടിയ ഉത്സാഹം എടുത്തു പറയേണ്ടതാണ് ''

പ്രളയത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ കേരളത്തെ അഭിനന്ദിച്ച് ഇന്ത്യന്‍ സൈന്യം. ഏറ്റവും മികച്ച ഏകോപനം രക്ഷാ പ്രവർത്തനം എളുപ്പത്തിലാക്കിയെന്ന് എയർ മാഷൽ ബി.സുരേഷ് പറഞ്ഞു.

കേരളത്തിന്‍രെ പുനര്‍ നിര്‍മ്മാണം വേഗത്തില്‍ സാധ്യമാകും. മലയാളികൾ രക്ഷാപ്രവർത്തനങ്ങളില്‍ കാട്ടിയ ഉത്സാഹം എടുത്തു പറയേണ്ടതാണ്. മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ച അപ്പപ്പോഴുള്ള നിർദ്ദേശങ്ങളാണ് സൈന്യത്തിന്‍റെ പ്രവര്‍ത്തനത്തിന് സഹായകമായതെന്നും മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അഭിനന്ദനം അറിയിച്ചുകൊണ്ട് എയര്‍ മാര്‍ഷല്‍ വ്യക്തമാക്കി.