കാശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു. ഏറ്റുമുട്ടിലല്‍ ഒരു സൈനികന് വീരമൃത്യു. ഭീകരർ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞതിനെ തുടർന്ന് ഭീകരർ ആക്രമണം തുടങ്ങുകയായിരുന്നു.    

ശ്രീനഗര്‍: കാശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു. ഏറ്റുമുട്ടിലല്‍ ഒരു സൈനികന് വീരമൃത്യു. ഭീകരർ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞതിനെ തുടർന്ന് ഭീകരർ ആക്രമണം തുടങ്ങുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഷോപ്പിയാനിലെ നാദിഗം മേഖലയിലാണ് ഏറ്റുമുട്ടല്‍. ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു. സൈന്യവും ഭീകരരും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.