ശ്രീനഗര്‍: കാശ്മീരിലെ പുല്‍വാമയില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ പിടികൂടാന്‍ സൈന്യം നടത്തിയ തിരച്ചലില്‍ ഒരു ഭീകരനെ വധിച്ചു.ഇന്നലെ അര്‍ധരാത്രിയാണ് മംഗല്‍പോരയില്‍ ഒളിച്ചിരിക്കുന്ന ഭീകരരര്‍ക്കായി സൈന്യം തിരച്ചില്‍ നടത്തിയത്. 48 മണിക്കൂറിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. 

കഴിഞ്ഞ ദിവസം അനന്ത്നാഗില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കറെ തയിബ കമാന്‍ഡര്‍ ഉള്‍പ്പെടെ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ലഷ്‌കര്‍ കമാന്‍ഡര്‍ ബഷിര്‍ ലഷ്‌കരിയും അസാദ് മാലിക്കുമാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. ഗ്രാമീണരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയതായി സൈന്യം അറിയിച്ചു