ദില്ലി: ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തി പ്രദേശമായ ഡോക്ലാമിലെ അടുത്തുള്ള ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇന്ത്യന്‍ സേന നിര്‍ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഡോക്ലാമില്‍ രണ്ടു മാസമായി ഇന്ത്യന്‍, ചൈനീസ് സൈനികര്‍ തമ്പടിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.
ഡോക്ലാമിന് 35 കിലോമീറ്റര്‍ അകലെയുള്ള നഥാങില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഡോക്ലാമിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരായ നടപടിക്ക് കൗണ്ട്ഡൗണ്‍ തുടങ്ങാറായെന്ന് ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മാധ്യമം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ഇതോടെയാണ് അതിര്‍ത്തിയില്‍ സൈന്യം ജാഗ്രത വര്‍ധിച്ചത്.
സൈനിക നടപടിയുണ്ടായാല്‍ ആള്‍നാശം തടയുന്നതിന് വേണ്ടിയാണോ സുക്‌നയില്‍ നിന്ന് ഡോക്ലാമിലേക്ക് നീങ്ങുന്ന സൈനികര്‍ക്ക് താമസസ്ഥലം ഒരുക്കുന്നതിന് വേണ്ടിയാണോ ഇത്തരമൊരു നിര്‍ദേശമെന്ന് വ്യക്തമല്ല.
