''ശത്രുവിന്റെ മുന്നിൽ നിങ്ങൾ മര്യാദയോടെ നമ്രശിരസ്കരായി നിൽക്കുകയാണെങ്കിൽ അവർ കരുതും നിങ്ങളൊരു ഭീരുവാണെന്ന്, പണ്ട് പാണ്ഡവരെക്കുറിച്ച് കൗരവർ കരുതിയത് പോലെ'' ഇതാണ് കവിതയുടെ ഉള്ളടക്കം.
ദില്ലി: പാകിസ്ഥാന്റെ മണ്ണിൽ കടന്ന് പ്രത്യാക്രമണം നടത്തി മണിക്കൂറുകൾക്കകം തങ്ങൾ ശക്തരാണെന്ന് പ്രഖ്യാപിക്കുന്ന കവിത ട്വീറ്റ് ചെയ്ത് ഇന്ത്യൻ ആർമി. ഹിന്ദിയിലെ പ്രശസ്ത കവിയായ രാംധരി സിംഗിന്റെ കവിതയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ''ശത്രുവിന്റെ മുന്നിൽ നിങ്ങൾ മര്യാദയോടെ നമ്രശിരസ്കരായി നിൽക്കുകയാണെങ്കിൽ അവർ കരുതും നിങ്ങളൊരു ഭീരുവാണെന്ന്, പണ്ട് പാണ്ഡവരെക്കുറിച്ച് കൗരവർ കരുതിയത് പോലെ'' ഇതാണ് കവിതയുടെ ഉള്ളടക്കം. അഡീഷണൽ ഡയറക്ടർ ജനറലിന്റെ പേജിലാണ് കവിത ട്വീറ്റ് ചെയ്തിരിക്കുന്നത്.
തിരിച്ചടിക്കാനും വിജയിക്കാനും തങ്ങൾക്ക് സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യൻ സൈന്യം. ജെയ്ഷെ മുഹമ്മദിന്റെ പ്രധാന ആസ്ഥാനങ്ങളിലൊന്നായ ബാലകോട്ടിൽ ആദ്യ ആക്രമണം നടത്തിക്കൊണ്ടായിരുന്നു ഇന്ത്യ പ്രത്യാക്രമണത്തിന് തുടക്കമിട്ടത്. പ്രത്യാക്രമണത്തിൽ മൂന്നൂറോളം ഭീകരക്യാമ്പുകളാണ് ഇന്ത്യൻ സൈന്യം തകർത്തത്.
പുലര്‍ച്ചെ 3:45ന് ആക്രമണം തുടങ്ങിയ ഇന്ത്യൻ വ്യോമസേന ജെയ്ഷെ മുഹമ്മദ്, ലഷ്കര്‍ ഇ തോയിബ, ഹിസ്ബുള്‍ മുജാഹിദ്ദിന്‍ എന്നിവയുടെ സംയുക്തക്യാമ്പ് തകര്‍ത്തു. പിന്നീട് പുലര്‍ച്ചെ 3:48 മുതൽ 3:53 വരെ മുസഫറബാദിലെ ഭീകര ക്യാമ്പുകളിലേക്കും സൈനിക നടപടിയുണ്ടായി. പുലര്‍ച്ചെ 3:58ന് ചകോതിയിലെത്തിയ സംഘം 4:04 വരെ ആക്രമണം നടത്തി. ചകോതിയിലെ ഭീകര ക്യാമ്പുകളും തകര്‍ത്ത് ഇന്ത്യന്‍ സംഘം മടങ്ങി. പശ്ചിമ എയര്‍ കമാന്‍റാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്
