കഴിഞ്ഞ വര്‍ഷം കുവൈത്തിലെ ഇന്ത്യന്‍ എംബസി സഹായത്താല്‍ 299പേരെ നാട്ടിലെത്തിച്ചതായി അധികൃര്‍ അറിയിച്ചു. ദുരിതത്തിലായ ഗാര്‍ഹിക തൊഴലാളികള കുടാതെ,ശമ്പളവും ഇഖാമയും ഇല്ലാതെ കുടുങ്ങി കിടന്നവരാണ് ഏറ്റവും കൂടുതല്‍.
ലേബര്‍ വിഭാഗവും കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിംഗില്‍ നിന്നാണ് ഒരു കോടി രൂപ ഇത്തരത്തില്‍ ചെലവായിരിക്കുന്നത്. ഇതില്‍ ദുരിതത്തിലായ ഗാര്‍ഹിക തൊഴലാളികള കുടാതെ,ശമ്പളവും ഇഖാമയും ഇല്ലാതെ കുടുങ്ങി കിടക്കുന്ന ഖറാഫി നാഷണല്‍ കമ്പിനിയിലെ ജീവനക്കാരാണ് കൂടുതല്‍.2017 ജനുവരി മുതല്‍ ഡിസംബര്‍ വരെ ഇരു വിഭാഗത്തിലമായി 299- പേര്‍ക്ക് വിമാന ടിക്കറ്റ് നല്‍കിയിട്ടുണ്ട്. ഇതില്‍ ഖറാഫി നാഷണല്‍ കമ്പിനിയിലെ 177 പേരുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ മാസം മുതലാണ് എംബസി ഖറാഫി തൊഴിലാളികള്‍ക്ക് ടിക്കറ്റ് നല്‍കി തുടങ്ങിയത്.ജോലിയും ഇഖാമയും ഇല്ലാതെ കഴിയുന്ന ഖാറാഫിയിലെ മങ്കഫ് ക്യാമ്പിലുള്ള 30 പേര്‍ക്ക് ഒക്‌ടോബര്‍ മാസം മുതല്‍ എംബസി ഭക്ഷണവും നല്‍കി വരുന്നുണ്ട്. ലേബര്‍ വിംഗ് കൂടാതെ, ഈക്കാലയളവില്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം വിമാന ടിക്കറ്റ് 25 എണ്ണവും നല്‍കിയിട്ടുണ്ട്. സ്ട്രച്ചര്‍ രോഗികള്‍ എട്ടും വീല്‍ ചെയറില്‍ 5 പേരെയും നാട്ടിലേക്ക് അയച്ചിട്ടുണ്ട്. ഒരു സ്ട്രച്ചര്‍ പേഷ്യന്റിന് 900-മുതല്‍ ആയിരം ദിനാര്‍ വരെയാണ് ചെലവ് വരുന്നത്. അതോടെപ്പം, നാട്ടിലേക്ക് മടങ്ങിയ 450 പേര്‍ക്ക് 40 ഡോളര്‍ വച്ച് യാത്രചെലവിന്നുള്ള പണവും എംബസി ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് നല്‍കിയിട്ടുണ്ട്.
