2016 ഫെബ്രുവരിയിലാണ് മഹാരാഷ്ട്ര വിരാഹ് സ്വദേശിനിയായ ഇവര്‍ വീട്ടുജോലിയ്ക്കായി സൗദിയില്‍ എത്തിയത്.

റിയാദ്: വീട്ടുജോലിക്കായി സൗദിയിലെത്തിയ മഹാരാഷ്ട്ര സ്വദേശിനിയെ സൗദി പൗരന്‍ പീഡിപ്പിച്ചതായി പരാതി. ഏജന്റിന്റെ ചതിയിൽപ്പെട്ട് ശമ്പളമില്ലാതെ രണ്ട് വർഷം ജോലി ചെയ്ത 53 കാരിയെ, ജോലി ചെയ്തിരുന്ന വീട്ടിൽ നിന്ന് ഇറക്കിവിട്ടപ്പോൾ സഹായം വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതി.

2016 ഫെബ്രുവരിയിലാണ് മഹാരാഷ്ട്ര വിരാഹ് സ്വദേശിനിയായ ഇവര്‍ വീട്ടുജോലിയ്ക്കായി സൗദിയില്‍ എത്തിയത്. പ്രായമായ മാതാവും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബം പോറ്റാന്‍ കഴിയാതെ വന്നപ്പോഴാണ് 53ാം വയസ്സില്‍ ഗള്‍ഫിലേക്കുള്ള യാത്ര.

രണ്ടു വർഷത്തിലധികം ദമാമിലെ ഒരു ഏജന്റ് മുഖേനെ വിവിധ വീടുകളിൽ ജോലിചെയ്‌തെങ്കിലും ഒരു റിയാലു പോലും ശമ്പളമായി ലഭിച്ചില്ല. ഒപ്പം ശാരീരിക പീഡനത്തിനും വിധേയയാവേണ്ടി വന്നു. ഒടുവില്‍ ജോലി ചെയ്ത പാകിസ്ഥാനിയുടെ വീട്ടിൽ നിന്ന് വെറും കൈയോടെ റോഡിൽ ഇറക്കിവിടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.