ആറ് പേരടങ്ങിയ ബോട്ടിന് നേരെ ഇന്നലെ രാത്രിയാണ് വെടിവെപ്പുണ്ടായത്. എന്നാല്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളഅ‍ ശ്രീലങ്കന്‍ സൈന്യം നിഷേധിച്ചു. ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടിന് നേരെ വെടിവെച്ചിട്ടില്ലെന്ന് അവകാശപ്പെട്ട് ശ്രീലങ്കന്‍ സേന വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. മത്സ്യത്തൊളിലാളി വെടിയേറ്റ് മരിച്ച സംഭവത്തില്‍ രാമേശ്വരത്ത് ഇപ്പോള്‍ മത്സ്യത്തൊഴിലാളികളുടെ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. തുറമുഖത്ത് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിനിടെ പരിസരിത്തുള്ള മൊബൈല്‍ ടവറിന് മുകളില്‍ കയറി രണ്ട് പേര്‍ ആത്മഹത്യാഭീഷണി മുഴക്കുന്നുണ്ട്.