റിയാദ്: കേരളത്തില്‍ നിന്നുള്‍പ്പെടെ സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് ഇനി യുഎഇ വ്യോമാതിര്‍ത്തിയിലൂടെ ഖത്തറിലേക്ക് പറക്കാം. ഇന്ത്യന്‍ അബാസിഡര്‍ നവദീപ് സിംഗ് സൂരി അധികാരികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. വിദേശ വിമാനകമ്പനികള്‍ക്ക് നിരോധനമില്ലെന്ന് യുഎഇ ഭരണാധികാരികള്‍ അറിയിച്ചു. ഇതോടെ നിരക്കു വര്‍ധിക്കുമെന്ന ആശങ്കയും ഒഴിവായി.