ദില്ലി: പോയ വര്‍ഷങ്ങളില്‍ വിദേശത്ത് നിന്നും 90,000-ത്തോളം പേരെ രക്ഷപ്പെടുത്തി ഇന്ത്യയിലെത്തിച്ചെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. 

പ്രകൃതിദുരന്തം, അഭ്യന്തരകലാപം,യുദ്ധം... തുടങ്ങി വിവിധ കാരണങ്ങളാല്‍ വിദേശത്ത് കുടുങ്ങിപ്പോയവരാണ് ഇവരെല്ലാം. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിച്ചാണ് ഇത്രയും പേരെ രക്ഷപ്പെടുത്തിയതെന്ന് വിദേശകാര്യവക്താവ് ധ്യാനേശര്‍ എം മുലായ് പറഞ്ഞു. 2009-ലാണ് വിദേശത്ത് കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കാനായി ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് എന്ന പേരില്‍ പ്രത്യേക സഹായനിധി വിദേശകാര്യവകുപ്പ് ആരംഭിച്ചത്. 

പാസ്‌പോര്‍ട്ട് വിതരണം കൂടുതല്‍ ലളിതവും കാര്യക്ഷമവുമാക്കാനുള്ള ശ്രമങ്ങളിലാണ് കേന്ദ്രസര്‍ക്കാരെന്ന് വ്യക്തമാക്കിയ അദ്ദേഹം, 2018 മാര്‍ച്ചിനുള്ളില്‍ പുതുതായി 251 പാസ്‌പോര്‍ട്ട് കേന്ദ്രങ്ങള്‍ കൂടി രാജ്യത്ത് പ്രവര്‍ത്തനമാരംഭിക്കുമെന്നും അറിയിച്ചു. പാസ്‌പോര്‍ട്ട് എടുക്കുവാന്‍ ഒരു പൗരനും അന്‍പത് കി.മീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കേണ്ട വരാത്ത ഒരു അവസ്ഥ സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.