Asianet News MalayalamAsianet News Malayalam

വാഹനാപകടത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു; നാടുവിടാന്‍ ശ്രമിച്ച പാകിസ്ഥാനി എയര്‍പ്പോര്‍ട്ടില്‍ പിടിയില്‍

  • വാഹനമുപേക്ഷിച്ച് പാകിസ്താനി മുങ്ങി
  • വിമാനത്തില്‍ കയറുന്നതിന് മുമ്പേ പിടികൂടി
indian native dead in accident driver arrested in abudabi

അബുദാബി: വാഹനാപകടത്തെതുടര്‍ന്ന് ഇന്ത്യക്കാരന്‍ മരിച്ചതിനെത്തുടര്‍ന്ന്  രാജ്യം വിടാനൊരുങ്ങിയ പാക്കിസ്ഥാന്‍ പൗരനെ എയര്‍പ്പോര്‍ട്ടില്‍വച്ച് പിടികൂടി അബുദാബി പൊലീസ്. അപകടം നടന്നശേഷം വാഹനം ഉപേക്ഷിച്ച് നാടുവിടാൻ ശ്രമിച്ച പാക് പൗരനെ വിമാനം യുഎഇയിൽ നിന്നും പുറപ്പെടുന്നതിന് മിനിറ്റുകൾക്ക് മുൻപ് അബുദാബി പൊലീസ് പിടികൂടുകയായിരുന്നുവെന്ന് അൽ ബയാൻ റിപ്പോർട്ട് ചെയ്തു.

ദുബായിലേക്കുള്ള അൽ മഫ്രാഖ് പാലത്തിനു സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് വാഹനാപകടത്തിൽ ഇന്ത്യക്കാരൻ മരിച്ചത്. അപകടം നടന്നതിന് പിന്നാലെ വാഹനമുപേക്ഷിച്ച് മുങ്ങിയ  പാക്കിസ്ഥാന്‍ പൗരന്‍ രാജ്യം വിട്ടുപോകുന്നതിനായി വിമാനത്താവളത്തിൽ എത്തി. സ്വന്തം രാജ്യത്തേക്ക് മടങ്ങാനായി ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തു. എന്നാല്‍  വിമാനം പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പ്  പൊലീസ് ഇയാളെ പിടികൂടി.  

വാഹനാപകടത്തിൽ ഒരാൾ ഗുരുതരമായി പരുക്കേറ്റെന്ന വിവരം തിങ്കളാഴ്ചയാണ്  അബുദാബി പൊലീസിന് ലഭിച്ചത്.  പൊലീസ് സംഘം അങ്ങോട്ട് തിരിച്ചെങ്കിലും ഉപേക്ഷിക്കപ്പെട്ട ടെ വാഹനം മാത്രമാണ് കണ്ടെത്താൻ സാധിച്ചത്. ഡ്രൈവർ സംഭവസ്ഥലത്ത് നിന്നും മുങ്ങിയിരുന്നു. പരുക്കേറ്റ ഇന്ത്യക്കാരന്‍ ഗുരുതര പരിക്കിനെത്തുടര്‍ന്ന് മരണപ്പെട്ടു.  റോഡ് മുറിച്ചുകടക്കാൻ അനുവാദമില്ലാത്ത സ്ഥലത്തുകൂടെയായിരുന്നു ഇയാൾ നടന്നത് എന്ന് പൊലീസ് കണ്ടെത്തി.   

Follow Us:
Download App:
  • android
  • ios