ഏദൻ കടലിടുക്കിൽ ഇന്ത്യൻ കാര്‍ഗോ കപ്പൽ കൊള്ളയടിക്കാനുള്ള നീക്കം നാവികസേന ത‍ടഞ്ഞു. എംവി ജാഗ് അമര്‍ കപ്പലിനുനേര്‍ക്കുണ്ടായ നീക്കമാണ് നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് ത്രിശൂൽ തടഞ്ഞത്. കൊള്ളക്കാരിൽ നിന്ന് എ കെ 47 തോക്കുകൾ അടക്കമുള്ള ആയുധങ്ങളും പിടിച്ചെടുത്തു. 26 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് നാവികസേന അറിയിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കായിരുന്നു കടൽക്കൊള്ള ശ്രമം ഉണ്ടായത്. ആരാണ് കടൽക്കൊള്ള ശ്രമം നടത്തിയെന്ന വിവരം നാവിക സേന പുറത്തുവിട്ടിട്ടില്ല.