കൊച്ചി: ഐഒസി ഉദയംപേരൂർ ബോട്ട്ലിങ്ങ് പ്ലാനറിലെ കരാർ തൊഴിലാളികൾ  നടത്തി വന്ന സമരം ഒത്തുതീർപ്പായി. സുരക്ഷയ്ക്കായി ആംബുലൻസ് ഏർപ്പെടുത്തണമെന്ന ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചതോടെയാണ് തൊഴിലാളികൾ സമരം അവസാനിപ്പിച്ചത്.തിങ്കളാഴ്ച മുതൽ ആംബുലൻസ് സജ്ജീകരിക്കാമെന്നാണ് മാനേജ്മെന്റ് നൽകിയ ഉറപ്പ്.

ഐഓസി ബോട്ട്ലിങ്ങ് പ്ലാന്റിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷയ്ക്കായി അംബുലൻസ് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മൂന്നുദിവസമായി നടന്നുവന്ന സമരമാണ് ഒത്തുതീർന്നത്. ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫറുളളയുടെ സാന്നിധ്യത്തിൽ രാത്രി കളക്ടറേറ്റിലായിരുന്നു അന്തിമ ചർച്ച.ആംബുലൻസ് ആവശ്യത്തൊട് ആദ്യവട്ട ചർച്ചകളിലെല്ലാം നിഷേധാത്മക നിലപാട് സ്വീകരിച്ച ഐഓസി മാനേജ്മംന്റ് സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്‍റെയും ശക്തമായ സമ്മർദ്ദത്തിനൊടുവിൽ മുൻ നിലപാട് തിരുത്തുകയായിരുന്നു.

തിങ്കളാഴ്ച മുതൽ ആംബുലൻസ് സജ്ജീകരിക്കാമെന്ന് ഐഓസി മാനേജ്മെന്റ് സമ്മതിച്ചു.തൽക്കാലത്തേക്ക് വാടകയ്ക്കാകും അംബുലൻസ് ക്രമീകരണം.മെയ്യിൽ ക്മ്പനി സ്വന്തം നിലയിൽ ആംബുലൻസ് സജ്ജീകരിക്കും.ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ  മാനേജ്മെന്റ് പ്രതിനിധികളും തൊഴിലാളി യൂണിയൻ നേതാക്കളും

 കഴിഞ്ഞ ദിവസം പ്ലാനറിൽ കരാർ തൊഴിലാളികൾക്കു പൊളളലേറ്റപ്പോൾ സഹപ്രവർത്തകരുടെ ബൈക്കിൽ ആശുപത്രിയിലെത്തിക്കേണ്ട സാഹചര്മുണ്ടായതാണ് ആംബുലൻസ് വേണമെന്ന ആവശ്യവുമായി സമരത്തിനിറങ്ങാൻ തൊഴിലാളികളെ പ്രേരിപ്പിച്ചത്.