ദില്ലി: ഇന്ത്യന്‍ വംശജന്‍ ചിക്കാഗോയില്‍ വെടിയേറ്റ് മരിച്ചു. 19കാരനായ അര്‍ഷദ് വോറയാണ് മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചത്. ഇയാളുടെ 55കാരനായ ബന്ധു അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ചിക്കാഗോയിലെ ഡോള്‍ട്ടണില്‍ വ്യാഴാഴ്ച പെട്രോള്‍ പമ്പ് ആക്രമിച്ച മോഷ്ടാക്കള്‍ ഇരുവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഗുജറാത്ത് സ്വദേശിയാണ് അര്‍ഷദ് വോറ. ഇവരുടെ കുടുംബം നടത്തുന്ന പെട്രോള്‍ പമ്പാണ് മോഷ്ടാക്കള്‍ ആക്രമിച്ചത്. 

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. എന്നാല്‍ പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.