വാഷിംഗ്ടണ്‍: സ്‌കുബാ ഡൈവിങിനിടെ ഇന്ത്യന്‍ വംശജ സ്രാവുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വാള്‍സ്ട്രീറ്റിലെ ധനകാര്യ വിദഗ്ധയായ രോഹിന ഭണ്ഡാരിയാണ് കോസ്റ്ററിക്ക ദ്വീപിന് സമീപം പെസഫിക് സമുദ്രത്തില്‍ അപകടത്തില്‍പ്പെട്ടത്. 49 വയസ്സായിരുന്നു. 

രോഹിനയടങ്ങുന്ന സംഘം കൊകൊസ് ഐലന്‍ഡില്‍ സ്‌കൂബാ ഡൈവിങ് നടത്തുന്നതിനിടെയാണ് അവര്‍ക്ക് നേരെ സ്രാവുകളുടെ ആക്രമണമുണ്ടായത്. രോഹിനയുടെ ഇരു കാലിലും സ്രാവുകളുടെ കടിയേറ്റ സാരമായ പരിക്കുണ്ട്. ഇവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്‌കൂബാ പരിശീലകനും സ്രാവിന്‍റെ ആക്രമണത്തില്‍ പരിക്കുണ്ട്. അണ്ടര്‍ സീ ഹണ്ടര്‍ ഗ്രൂപ്പ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ 18 പേരുടെ സംഘമാണ് ഡൈവിങിനെത്തിയത്.