അവിശ്വാസ പ്രമേയ നോട്ടീസില്‍ ചര്‍ച്ച ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്

ദില്ലി: ദിവസങ്ങളായി നിലനില്‍ക്കുന്ന പാര്‍ലമെന്‍റിലെ പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. ഈ സമ്മേളന കാലയളവില്‍ അവിശ്വാസ പ്രമേയ നോട്ടീസില്‍ ചര്‍ച്ച ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇനി രണ്ടുദിവസം കൂടിയാണ് പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം അവസാനിക്കാന്‍ ബാക്കിയുള്ളത്. അണ്ണാ ഡിഎംകെ കാവേരി വിഷയത്തില്‍ ബഹളം വെക്കുന്നത് തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. 

ഇന്നലെ ദില്ലിയിലെത്തിയ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്നും വിവിധ കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തും. അതേസമയം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്‍റ് നീക്കം നടത്തുന്ന കാര്യത്തില്‍ പ്രതിപക്ഷത്തിനിടയില്‍ ആശയകുഴപ്പം തുടരുകയാണ്.