Asianet News MalayalamAsianet News Malayalam

ഗ്ലാസിൽ തീർത്ത മേൽക്കൂരയുള്ള കോച്ചുമായി ഇന്ത്യൻ റെയിൽവെ

Indian Railway glass coach
Author
First Published Oct 11, 2016, 11:05 AM IST

ന്യൂഡൽഹി: ഗ്ലാസിൽ തീർത്ത മേൽക്കൂരയുള്ള കോച്ചുകളുമായി ഇന്ത്യൻ റെയിൽവെ. സ്വദേശികളെയും വിദേശികളായ ടൂറിസ്​റ്റുകളെ ലക്ഷ്യമിട്ടും ടൂറിസം പ്രോത്സാഹിപ്പിക്കാനുമാണ്​ പുത്തന്‍ പദ്ധതിയെന്ന്​ ​ഐആർടിസി ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ എ കെ മനോച പറഞ്ഞു.

2015ൽ നിർമാണം ​ആരംഭിച്ച ഈ കോച്ചുകൾ ഡിസൈൻ ചെയ്​തത്​ ​ഐആർസിടിസിയും ആർ.ഡി.എസ്​.ഒയും ചേർന്നാണ്​​. പെരുമ്പൂരിലായിരുന്നു​​ ഇതി​ന്‍റെനിർമാണം. ആദ്യ കോച്ച്​ ഈ മാസവും മറ്റ്​ മൂന്ന്​ കോച്ച്​ ഡിസംബറോട്​ കൂടിയും പുറത്തിറക്കുമെന്നും ​ഐ.ആർ.സി.ടി.സി ജനറൽ മാനേജർ ദം ഗാജ്​ പ്രസാദ്​ പറഞ്ഞു.

ആദ്യ ​കോച്ച്​ കശ്​മീരിലെ റെഗുലർ ട്രെയിനിലാണ്​ ഘടിപ്പിക്കുന്നത്.​ ​കറങ്ങുന്ന ​കസേര ഉൾപ്പെടുന്ന അത്യാഡംബര സൗകര്യങ്ങളടങ്ങുന്ന ഒരു കോച്ചിന്​ നാലു കോടിയാണ്​ ചെലവ്​. നിലവിൽ സ്വിറ്റ്​സൻറ്​പോലെയുള്ള വിദേശ രാജ്യങ്ങളിലാണ്​  ഇത്തരം ട്രെയിനുകൾ ഉള്ളത്​. ഇതോടെ ട്രെയിൽ യാത്ര കൂടുതൽ ആസ്വാദകരമാകുമെന്നാണ് റെയില്‍വേ കണക്കുകൂട്ടുന്നത്.

Follow Us:
Download App:
  • android
  • ios