തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. എറണാകുളം ഭാഗത്തേക്കുള്ള വണ്ടികളും വൈകും.

കൊല്ലം: ശാസ്താംകോട്ട റെയില്‍വെ സ്റ്റേഷനില്‍ സിഗ്നല്‍ തകരാര്‍ മൂലം ട്രെയിനുകള്‍ വൈകിയോടും. തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്. എറണാകുളം ഭാഗത്തേക്കുള്ള വണ്ടികളും വൈകും.

 ബിലാസ്പൂർ ട്രെയിന്‍ പാലരുവി ട്രെയിന്‍ എന്നിവ ശാസ്താംകോട്ടയിലും വേണാട് എക്സ്പ്രസ് പെരിനാടും ജനശതാബ്ദി കൊല്ലത്തും രപ്തിസാഗര്‍ എക്സ്പ്രസ് മയ്യനാടും പരശുറാം എക്സ്പ്രസ് പരവൂരും ശബരി എക്സ്പ്രസ് വര്‍ക്കലയിലും പിടിച്ചിട്ടിരിക്കുകയാണ്.