Asianet News MalayalamAsianet News Malayalam

ജൂലൈ ഒന്ന്​ മുതൽ റിസർവേഷൻ സമ്പ്രദായത്തിൽ സുപ്രധാന മാറ്റങ്ങള്‍

Indian railway reservation system
Author
First Published Jun 6, 2017, 9:21 AM IST

ജൂ​ലൈ ഒ​ന്നു​മു​ത​ല്‍ റി​സ​ര്‍വേ​ഷ​ന്‍ സ​മ്പ്ര​ദാ​യ​ത്തി​ല്‍ സ​മ​ഗ്ര പ​രി​ഷ്കാ​ര​ത്തി​ന് ഇന്ത്യന്‍ റെ​യി​ല്‍വേ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ത​ത്കാ​ല്‍ ടി​ക്ക​റ്റ് റ​ദ്ദാ​ക്കു​ന്ന​തി​ന് 50 ശ​ത​മാ​നം പ​ണം തി​രി​കെ ന​ല്‍കു​ക, വെ​യ്റ്റി​ങ് ലി​സ്​​റ്റ് റ​ദ്ദാ​ക്കി, ക​ണ്‍ഫേം, ആ​ര്‍.​എ.​സി ടി​ക്ക​റ്റു​ക​ള്‍ മാ​ത്രം ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ പ്ര​ധാ​ന പ​രി​ഷ്കാ​ര​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​നാ​ണ് റെ​യി​ല്‍വേ ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് ദേ​ശീ​യ ഓ​ണ്‍ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്നത്. ഐ.​ആ​ർ.​സി.​ടി.​സി​ വഴി നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ കാര്യ​ത്തി​ല്‍ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം റെ​യി​ല്‍വേ ഇതുവരെ ന​ല്‍കി​യി​ട്ടി​ല്ല.

എ സി ക്ലാ​സു​ക​ളി​ല്‍ ത​ത്കാ​ല്‍ ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക് ചെ​യ്യേ​ണ്ട സ​മ​യ​ക്ര​മ​ത്തി​ലും മാ​റ്റം വ​രു​ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂ​ലൈ ഒ​ന്നു​മു​ത​ല്‍ രാ​വി​ലെ 10 മു​ത​ല്‍ 11 വ​രെ​യാ​യി​രി​ക്കും എ.​സി കോ​ച്ചു​ക​ളി​ലെ ത​ത്​​കാ​ല്‍ ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക് ചെ​യ്യാ​ന്‍ സാ​ധി​ക്കു​ക. സ്ലീ​പ്പ​ര്‍ കോ​ച്ചു​ക​ളി​ലെ ത​ത്കാ​ല്‍ ബു​ക്കി​ങ് പ​ഴ​യ​പ​ടി തു​ട​രും.

വെ​യ്റ്റി​ങ് ലി​സ്​​റ്റ് നി​ര്‍ത്ത​ലാ​ക്കു​ക​യാ​ണ് മ​റ്റൊ​രു പ​രി​ഷ്കാ​രം. ജൂ​ലൈ ഒ​ന്നു​മു​ത​ല്‍ ബ​ർ​ത്ത് ഉ​റ​പ്പാ​യ ടി​ക്ക​റ്റു​ക​ളും (ക​ൺ​ഫേം) ആ​ര്‍.​എ.​സി ടി​ക്ക​റ്റു​ക​ളും മാ​ത്ര​മാ​യി​രി​ക്കും റെ​യി​ല്‍വേ ന​ല്‍കു​ക.

രാ​ജ​ധാ​നി, ശ​താ​ബ്​​ദി ട്രെ​യി​നു​ക​ളി​ല്‍ കോ​ച്ചു​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​പ്പി​ക്കാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ഈ ​ട്രെ​യി​നു​ക​ളി​ല്‍ പേ​പ്പ​ര്‍ ടി​ക്ക​റ്റു​ക​ള്‍ ഒ​ഴി​വാ​ക്കി ഡി​ജി​റ്റ​ല്‍ ടി​ക്ക​റ്റു​ക​ള്‍ ന​ട​പ്പാ​ക്കും. പാ​സ​ഞ്ച​ര്‍ ടി​ക്ക​റ്റു​ക​ളി​ല​ട​ക്കം യാ​ത്ര​ക്കാ​രെ ഉ​ണ​ര്‍ത്താ​നു​ള്ള അ​ലാ​റം സം​വി​ധാ​നം ഒ​രു​ക്കും. എ​ന്നാ​ൽ, വെ​യ്റ്റി​ങ് ലി​സ്​​റ്റ് നി​ര്‍ത്ത​ലാ​ക്കാ​നു​ള്ള തീ​രു​മാ​നം യാ​ത്ര​ക്കാ​ര്‍ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്​​ടി​ക്കും. സാ​ധാ​ര​ണ ട്രെ​യി​നു​ക​ളി​ല്‍ വെ​യ്റ്റി​ങ് ലി​സ്​​റ്റി​ലു​ള്ള ചു​രു​ങ്ങി​യ​ത് 10 പേ​ര്‍ക്കെ​ങ്കി​ലും യാ​ത്ര​ക്കാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​ന് മു​മ്പ് ടി​ക്ക​റ്റ് ല​ഭി​ക്കാ​റു​ണ്ട്. ജൂ​ലൈ ഒ​ന്നു​മു​ത​ല്‍ ബു​ക്ക് ചെ​യ്ത ടി​ക്ക​റ്റു​ക​ള്‍ റ​ദ്ദാ​ക്കി​യാ​ല്‍ ആ ​ഒ​ഴി​വി​ലേ​ക്ക് മ​റ്റ് യാ​ത്ര​ക്കാ​രെ പ​രി​ഗ​ണി​ക്കു​ന്ന കാ​ര്യം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കും. ഇ​ത് റെ​യി​ൽ​വേ​ക്ക് സാ​മ്പ​ത്തി​ക ന​ഷ്​​ട​വും വ​രു​ത്തും.

Follow Us:
Download App:
  • android
  • ios