ലോകത്തെ ആദ്യ വനിത ട്രെയിന്‍ സര്‍വീസിന് 27 വയസ്
മുംബൈ: ലോകത്തിലെ ആദ്യ വനിത സ്പെഷ്യല് ട്രെയിനായ സബര്ബന് ട്രെയിന് സര്വീസ് 26 വര്ഷം പൂര്ത്തിയാക്കി. മുംബൈയിലെ വെസ്റ്റേണ് റെയില്വേ 1992 മെയ് അഞ്ചിന് ആരംഭിച്ച സബര്ബന് ട്രെയിനാണ് ഇന്ന് 26 വര്ഷം പൂര്ത്തിയാക്കിയത്. ചര്ച്ച് ഗേറ്റ് മുതല് ബെറിവെല്ലി വരെ ആരംഭിച്ച സര്വീസ് 1993ല് വിരാര് വരെ നീട്ടി. സ്ത്രീകള്ക്ക് മാത്രമുള്ള ട്രെയിന് ചരിത്രത്തിന്റെ ഭാഗമായി,
വെസ്റ്റേണ് റെയില്വേ ലോകത്തിന് മാതൃകയാവുകയായിരുന്നുവെന്നും പദ്ധതിയുടെ വക്താവായിരുന്നന രവിന്ദര് ഭക്കര് പറഞ്ഞു. ഇതിന്റെ ചുവടുപിടിച്ച് സെന്ട്രല് റെയില്വേയും സ്ത്രീകള്ക്കായി പ്രത്യേക ട്രെയിന് സര്വീസുകള് ആരംഭിച്ചിരുന്നു. 26ാം വാര്ഷികത്തിന്റെ ഭാഗമായി ട്രെയിനിലെ സുരക്ഷാ സംവിധാനങ്ങള് വര്ധിപ്പിക്കാനുള്ള നീക്കങ്ങള് നടത്തകുയാണ് വെസ്റ്റേണ് റെയില്വേ.
