ദുബായ്: വിനോദ സഞ്ചാരത്തിന് ഭാര്യയ്ക്കൊപ്പം ദുബായിലെത്തിയ രാജസ്ഥാന്‍ സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. ദിനേഷ് കവാദ് ആണ് മരിച്ചത്. ഭാര്യ നീതു ജെയിനിനെ പരിക്കുകളോടെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണ്ണാടകയിലെ ബെല്ലാരിയില്‍ സ്ഥിര താമസക്കാരനായ ദിനേഷ് ബിസിനസുകാരനാണ്.

ചൊവ്വാഴ്ച വൈകിട്ട് എമിറേറ്റ്സ് റോഡില്‍ അവീറിനടുത്ത് വൈകിട്ട് നാലരയ്ക്കാണ് അപകടം. ഡെസേര്‍ട് സഫാരിക്ക് വേണ്ടി ദമ്പതികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ഏജന്‍സിയുടെ മിനി ബസില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ദിനേഷ് വാഹനത്തിന്‍റെ മുന്‍ സീറ്റിലായിരുന്നു.

പാക്കിസ്ഥാന്‍ സ്വദേശിയായ ഡ്രൈവര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഇവരുടെ ഒപ്പം വാഹനത്തില്‍ മറ്റ് രണ്ടു ദമ്പതികളും ഉണ്ടായിരുന്നു. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.നീതു ജെയിനിനെ പരിക്കുകളോടെ റാഷിദ് ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു.