പാക് ജയിലിലുള്ള സ്ത്രീ തടവുകാരെ വിട്ടയക്കാന്‍ ധാരണ

എഴുപത് വയസിന് മുകളിലുള്ള തടവുകാരേയും സ്ത്രീ തടവുകാരെയും പരസ്പരം വിട്ടയ്ക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ധാരണ.മാനസിക പ്രശ്നങ്ങള്‍ നേരിടുന്ന തടവുകാരുടെ ചിക്തസയക്കായി മെഡിക്കല്‍ സംഘത്തെ പരസ്പരം വിന്യസിക്കാമെന്നും തീരുമാനമായി.

മാനുഷിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജുഡീഷ്യല്‍ കമ്മീഷന്‍ സംവിധാനം ശക്തമാക്കാനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തി.പതിനെട്ട് വയസിന് താഴെയും അറുപത് വയസിന് മുകളിലും പ്രായമുള്ള തടവുകാരെ വിട്ടയ്ക്കണമെന്ന ഇന്ത്യന്‍ ശുപാര്‍ശ പരിശോധിക്കുന്നുവെന്നും പാക്ക് വിദേശകാര്യ മന്ത്രി ഖ്വാജാ ആസിഫ് വ്യക്തമാക്കി.കുല്‍ഭൂഷണ്‍ ജാദവ് വിഷയത്തില്‍ അന്താരാഷ്ട്ര കോടതിയില്‍ നിയമപോരാട്ടം തുടരുന്നതിനിടയിലാണ് പുതിയ തീരുമാനം.