തമിഴ്, തെലുങ്ക് പശ്ചാത്തലമുള്ള 'അണ്ണാ' വിളിയെ ഓക്സ്ഫോര്‍ഡ് ഡിക്ഷണറിയിലെടുത്തു. ഇന്ത്യന്‍ പശ്ചാത്തലമുള്ള 70 വാക്കുകളാണ് ഓക്സ്ഫോര്‍ഡ് ഡിക്ഷണിയില്‍ പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു മാസം മുന്‍പ് നടന്ന പുതിയ പദങ്ങള്‍ കൂട്ടിച്ചേര്‍ക്കല്‍ പ്രക്രിയയിലാണ് അണ്ണാ, അബ്ബാ, അച്ചാച്ച, ബാപ്പു, ബഡാ ദിന്‍, സൂര്യ നമസ്കാര്‍ തുടങ്ങിയ 70 ഇന്ത്യന്‍ പശ്ചാത്തലമുള്ള വാക്കുകള്‍ ഓക്സ്ഫോര്‍ഡ് ഡിക്ഷണറിയില്‍ ഉള്‍പ്പെടുത്തിയത്.
പുതിയ പദങ്ങളെ കൂട്ടിച്ചേര്‍ത്ത് കൊണ്ടുള്ള നാല് അപ്ഡേഷനുകളാണ് പ്രതിവര്‍ഷം ഓക്സ്ഫോര്‍ഡ് ഡിക്ഷണറിയില്‍ നടത്തുന്നത്. നിലവില്‍ നാമമായാണ് അണ്ണാ എന്ന പദം ഉള്‍പ്പെടുത്തിയിരുന്നത്. ഉറുദു പശ്ചാത്തലമാണ് 'അബ്ബ'യ്ക്കുള്ളത്. ബന്ധങ്ങളെയും സംസ്കാരത്തെയും ഭക്ഷണത്തെയും സംബന്ധിച്ച പദങ്ങളാണ് ഓക്സ്ഫോര്‍ഡ് ഡിക്ഷണറിയില്‍ ഇടം പിടിച്ചിട്ടുള്ളത്.
