രാജ്യത്തെ പ്രമുഖ വനിത ബൈക്ക് സഞ്ചാരി വീനു പലിവാല്‍ (44) വാഹനാപകടത്തില്‍ മരണപ്പെട്ടു. വീനു സഞ്ചരിച്ച ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്ക് റോഡില്‍ തെന്നി വീണതാണ് അപകട കാരണം. ഭോപ്പാലില്‍ നിന്ന് 100കി.മി അകലെ വിധിഷ ജില്ലയില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. അപകടം നടന്ന ഉടനെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പിന്നീട് വിദിഷ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജയ്പുര്‍ സ്വദേശിയായാണ്.

സഹയാത്രികന്‍ ദിപേഷ് തന്‍വാറിനൊപ്പം ബൈക്കില്‍ ദേശീയ പര്യടനം നടത്തവെയായിരുന്നു അപകടം. ഹെല്‍മറ്റ് ഉള്‍പ്പടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ ധരിച്ചിരുന്നുവെങ്കിലും ഗുരുതരമായി പരുക്കേറ്റിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഹാര്‍ലി ഡേവിഡ്സണില്‍ 180കി.മീ വേഗതയില്‍ സഞ്ചരിക്കുന്നതിന് പേരുകേട്ട വനിതയാണ് വീനു. മോട്ടോര്‍സൈക്കിള്‍ യാത്രയെക്കുറിച്ച് ഡോക്യുമെന്‍ററി തയ്യാറാക്കാനൊരുങ്ങുകയായിരുന്നു ഇവര്‍.