കൊടും തണുപ്പ് സഹിച്ച് സമുദ്രനിരപ്പില്‍ നിന്ന് പതിനായിരം അടി ഉയരത്തില്‍ പരിശീലനം നടത്തുന്ന ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്
ഡെറാഡൂണ്‍: രാജ്യത്തിന്‍റെ സുരക്ഷിതത്വത്തിനായി കാവല്‍ നില്‍ക്കുന്ന സെെനിക വിഭാഗങ്ങളുടെയും പൊലീസ് സേനകളുടെയും കഷ്ടപ്പാടുകള്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കപ്പെടുന്നത്. കൊടും തണുപ്പ് സഹിച്ച് സമുദ്രനിരപ്പില്‍ നിന്ന് പതിനായിരം അടി ഉയരത്തില്‍ പരിശീലനം നടത്തുന്ന ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്.
ഉത്തരാഖണ്ഡിലെ ഔലിയില്‍ നിന്നുള്ളതാണ് പരിശീലനത്തിന്‍റെ വീഡിയോ. ഷര്‍ട്ടില്ലാതെ പാന്‍റസ് മാത്രം ധരിച്ച് പരിശീലനം നടത്തുകയാണ് സേനാംഗങ്ങള്‍. നേരത്തെ, റിപ്പബ്ലിക് ദിനത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 18,000 അടി മുകളില്‍ ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് നടത്തിയ ആഘോഷങ്ങളും നേരത്തെ ചര്‍ച്ചയായിരുന്നു.
