ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ കടത്ത് ബോട്ടിന് തീപിടിച്ചുണ്ടായ അപകടത്തില്‍ 23 പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

തിഡുംഗ് ദ്വീപിലേക്കുള്ള യാത്രാമധ്യേ തുറമുഖത്തുനിന്നും 1.6 കിലോമീറ്റര്‍ അകലെയാണ് സംഭവം. യാത്രയുടെ പാതിവഴിയില്‍ ബോട്ടിന് തീപിടിക്കുകയായിരുന്നു. ബോട്ടില്‍ ഇരുനൂറിലേറെ യാത്രക്കാരുണ്ടായിരുന്നതായാണ് കരുതുന്നത്. 194 പേരെ രക്ഷപ്പെടുത്തി. 17 പേരെ കാണാതായിട്ടുണ്ട്.

ബോട്ടിന്റെ ജനറേറ്ററിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.