മൂന്ന് വയസുകാരിയോട് ക്രൂരത മനുഷ്യത്വ രഹിതമെന്ന് കോടതി പ്രതിക്ക് വധശിക്ഷ
ഇൻഡോർ: നാലു മാസം പ്രായമുള്ള കുഞ്ഞിനെ പീഡനത്തിരയാക്കിയ ശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. ഇൻഡോർ സെഷൻ കോടതിയാണ് പ്രതി നവീൻ ഗഡ്കെയ്ക്ക് വധശിക്ഷ വിധിച്ചത്. മധ്യപ്രദേശിൽ കഴിഞ്ഞ മാസമാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂര പീഡനം നടന്നത്. പോക്സോ നിയമപ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്. 23 ദിവസത്തെ വിചാരണയ്ക്കു ശേഷം കോടതി വധശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു.
കുഞ്ഞിന്റെ കൊലപാതകം അപൂർവങ്ങളിൽ അപൂർവമാണ്, പ്രതിക്ക് വധശിക്ഷ നല്ഖണെന്ന പ്രോസിക്യൂഷന്റെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അക്രം ഷെയ്ക് ആണ് വാദിച്ചത്. കരയാൻ മാത്രമറിമാവുന്ന കുഞ്ഞിനോട് കാട്ടിയ ക്രൂര മനുഷ്യത്വ രഹിതമാണെന്ന് പറഞ്ഞാണ് കോടതി വിധി പ്രസ്താവിച്ചത്.
ഏപ്രിൽ 20-നാണ് മാതാപിതാക്കൾക്കൊപ്പം ഇൻഡോറിലെ രജ്വാഡ് ഫോർട്ടിനു സമീപത്തെ തെരുവിൽ കിടന്നുറങ്ങിയ കുഞ്ഞിനെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കുട്ടി കരഞ്ഞ് നിലവിളിച്ചതോടെ പ്രതി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ അറിയിന്ന ആളായിരുന്നു ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
