ഒരു വ്യാഴവട്ടക്കാലം പെപ്സിയുെടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് സേവനം അനുഷ്ഠിച്ച ഇന്ദ്രാ നൂയി പടിയിറങ്ങുന്നു. ഇന്ത്യൻ വംശജയാണ് ഇന്ത്യാ നൂയി.ആ​ഗോള തലത്തിൽ‌ സോഡാ വിപണി കനത്ത തിരിച്ചടിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. ലമോൺ ല​ഗുവാർ‌ട്ടയാണ് ഇന്ദ്രാ നൂയിക്ക് പകരം ചുമതലയേൽക്കുന്നത്. ഒക്ടോബർ 3 ന് ഇദ്ദേഹം പദവി ഏറ്റെടുക്കും. ​ഗ്ലോബൽ ഓപ്പറേഷൻസ്, പബ്ലിക് പോളിസി, ​ഗവൺമെന്റ് വിഷയങ്ങൾ എന്നീ വിഷയങ്ങളിൽ വളരെ ​ഗ്രാഹ്യമുള്ള വ്യക്തിയാണ് ല​ഗുവാർട്ട.

പെപ്സിയെ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്ക് നയിക്കാൻ ല​ഗുവാർട്ടയ്ക്ക് സാധിക്കും എന്നായിരുന്നു സ്ഥാനമാറ്റത്തെക്കുറിച്ച് ഇന്ദ്രാ നൂയി പ്രതികരിച്ചത്. നൂയിയുടെ മേധാവിത്വത്തിൽ മൗണ്ടൻ ഡ്യൂ, ​ഗാറ്റോറേഡ് എന്നിവയുടെ വിൽപ്പന എൺപത് ശതമാനം വർദ്ധിച്ചിരുന്നു. കമ്പനിയുടെ ഓഹരി മൂല്യത്തിന്റെ 78 ശതമാനം വർദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്. 2019 വരെ നൂയി ബോർഡിന്റെ ചെയർമാനായി തുടരും.