Asianet News MalayalamAsianet News Malayalam

അനസ്‌തേഷ്യയ്ക്ക് പകരം വിഷവാതകം: ശസ്ത്രക്രിയയ്ക്കിടെ 14 മരണം, ഞെട്ടലോടെ രാജ്യം

Industrial Gas Used For Anesthesia at Hospital several dies
Author
First Published Oct 5, 2017, 11:28 AM IST

വാരണാസി: അനസ്‌തേഷ്യ മരുന്നിന് പകരം വ്യവസായിക ആവശ്യത്തിനുളള വാതകം ഉപയോഗിച്ചതിനെ തുടര്‍ന്നു 14 പേര്‍ മരിച്ചു. ബനാറസ് ഹിന്ദു സര്‍വകലാശാലയോട് ചേര്‍ന്നുള്ള സുന്ദര്‍ലാല്‍ ആശുപത്രിയിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന സംഭവം. മൂന്ന് ദിവസത്തെ ശസ്ത്ക്രിയയ്ക്കിടെയാണ്  14 പേര്‍ മരണത്തിന് കീഴടങ്ങിയത്. ആശുപത്രികളില്‍ ചികിത്സയ്ക്ക് അനുവദിച്ചിട്ടില്ലാത്ത വാതകമാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചത്.

സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. അനസ്‌തേഷ്യയ്ക്ക് പകരം നൈട്രസ് ഓക്‌സൈഡ് (N2O) ആണ് ഡോക്ടര്‍മാര്‍ ഉപയോഗിച്ചതെന്ന് യുപി ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി. അതേസയമം നൈട്രസ് ഓക്‌സൈഡ്ഉപയോഗിക്കാന്‍ ഇടയായതെന്ന് അന്വേഷിച്ച് വരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അലഹാബാദ് കേന്ദ്രീകരിച്ചുള്ള സ്വകാര്യ കമ്പനി പരേഹത് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ആണ് ആശുപത്രിയിലേക്കു നൈട്രസ് ഓക്‌സൈഡ് വിതരണം ചെയ്തത്.  എന്നാല്‍ ഈ കമ്പനിക്ക് മെഡിക്കല്‍ വാതകങ്ങള്‍ നിര്‍മ്മിക്കാനോ വില്‍ക്കാനോ അനുമതിയില്ലെന്ന് സര്‍ക്കാര്‍ കണ്ടെത്തി. 

അലഹബാദ് സ്വദേശി മെഹ്‌രാജ് അഹമ്മദ് ലങ്ക പൊലീസില്‍ ജൂണ്‍ 14നു നല്‍കിയ പരാതിയിലെ അന്വേഷണമാണു സംഭവം പുറംലോകത്തെത്തുന്നത്. അലഹബാദ് നോര്‍ത്തിലെ ബിജെപി എംഎല്‍എ ഹര്‍ഷവര്‍ധന്‍ ബാജ്പെയ്യുടെ പിതാവ് അശോക് കുമാര്‍ ബാജ്പെയ് ആണ് പരേഹാത് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ ഡയറക്ടര്‍. അശോക് കുമാറിന് 1.21 കോടി ഓഹരികളാണ് ഈ കമ്പനിയിലുള്ളത്.

ചിരിവാതകം എന്നറിയപ്പെടുന്ന നൈട്രസ് ഓക്‌സൈഡ് നേരിയ തോതില്‍ വൈദ്യരംഗത്ത് ഉപയോഗിക്കാറുണ്ട്. മയക്കത്തിനും വേദനസംഹാരിയായും. എന്നാല്‍ പരിധിവിട്ടുള്ള ഉപയോഗം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കും. ശരീരത്തിന്റെ പ്രതികരണ ശേഷി നഷ്ടപ്പെടും. അശ്രദ്ധയോടെയുള്ള ഉപയോഗം തലചുറ്റല്‍, മോഹാലസ്യം എന്നിവയിലേക്ക് നയിക്കും. അബോധാവസ്ഥയിലാകുന്ന രോഗി ക്രമേണ മരിക്കും.
 

Follow Us:
Download App:
  • android
  • ios