ആത്മഹത്യ ചെയ്ത വ്യവസായിയുടെ മൃതദേഹവുമായി ജില്ലാ വ്യവസായ കേന്ദ്രം ഉപരോധിച്ചു

First Published 6, Apr 2018, 2:25 PM IST
industrialists Suicide trivandrum  follow up
Highlights
  • ആത്മഹത്യ ചെയ്ത വ്യവസായിയുടെ മൃതദേഹവുമായി ജില്ലാ വ്യവസായ കേന്ദ്രം ഉപരോധിച്ചു

തിരുവനന്തപുരം: വേളിയിൽ ആത്മഹത്യ ചെയ്ത വ്യവസായിയുടെ മൃതദേഹവുമായി ജില്ലാ വ്യവസായ കേന്ദ്രം ഉപരോധിച്ചു.  വേളി വ്യവസായ എസ്റ്റേറ്റിലെ മെറ്റാ കെയർ അലുമിനിയം ഫാബ്രിക്കേഷൻ കമ്പനി എംഡിയായ തൃശൂർ സ്വദേശി ഇപി സുരേഷിനെയാണ് ഓഫീസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ  പീഡനങ്ങളിൽ മനംനൊന്താണ് മരണമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  ഇതെ തുടർന്നായിരുന്നു ചെറുകിട വ്യാപാരികൾ പ്രതിഷേധവുമായി എത്തിയത്. 

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം ജില്ലാ വ്യവസായ കേന്ദ്രം ഓഫീസിന് മുന്നിലെത്തിച്ച മൃതദേഹം പിന്നീട് വേളിയിലെ സ്ഥാപനത്തിലെത്തിച്ച ശേഷം ജൻമനാടായ തൃശ്ശൂർക്ക് കൊണ്ടുപോകും.

loader